ഫോട്ടോഗ്രഫി മത്സരം: അവസാന തീയതി ആഗസ്റ്റ് 10

കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10വരെയാണ് മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ ആഗസ്റ്റ് 19ന് വിജയിയെ പ്രഖ്യാപിക്കും. 25000,15000, 10000 എന്നിങ്ങനെയാണ് ആദ്യമൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. kpwbmediacell@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് എൻട്രികൾ അയക്കണം. വിശദവിവരങ്ങൾക്ക് : www.pravasikerala.org