പേരാവൂർ ക്രിസ്റ്റൽ മാളിൽ ‘വാക്ക് വെൽ’ ഫൂട്ട് വെയർ പ്രവർത്തനം തുടങ്ങി
        പേരാവൂർ: ക്രിസ്റ്റൽ മാളിൽ ‘വാക്ക് വെൽ’ ഫൂട്ട് വെയർ പ്രവർത്തനം തുടങ്ങി. ഹയ സൈനബും ഇസ്സ നിസാമുദ്ദീനും ഉദ്ഘാടനം നിർവഹിച്ചു. യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ ആദ്യ വില്പന സ്വീകരിച്ചു. വി.കെ. വിനേശൻ, വി.കെ. രാധാകൃഷ്ണൻ, അലി പോളോ, രാജേഷ് പനയട, വാക്ക് വെൽ ഫൂട്ട് വെയർ പ്രതിനിധികളായ ഷമീർ, നിസാമുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.
