മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

Share our post

കോഴിക്കോട് : കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ്  കാടശ്ശേരി ബാബുവിന്റെ മകൻ സനീഷാണ് (23) മരിച്ചത്. ശനി രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. കോഴിക്കോട് സിറ്റിയിൽ എച്ച്ഡി.എഫ്‌.സി ബാങ്കിൽ ജീവനക്കാരനായിരുന്നു .

അഴിമുഖത്ത് പാലത്തിനടിയിലായി വെള്ളം കുറഞ്ഞ ഭാഗത്തിറങ്ങി പതിവുപോലെ വലയെറിയുന്നതിനിടെ അബദ്ധത്തിൽ അഴിമുഖത്തെ ചുഴിയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തിരമാലയിൽ അകപ്പെട്ടതോടെ ശ്രമം വിഫലമായി.

പിന്നീട് നാട്ടുകാരും മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ സനീഷിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്‌പെക്‌ടർ പി.ആർ. സുനുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മ: സത്യഭാമ. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!