Breaking News
പട്ടികജാതി – പട്ടികവർഗ വകുപ്പിൽ പരിശീലന പദ്ധതി; 500 പേർക്ക് അവസരം
പ്രൊഫഷണൽ യോഗ്യത നേടിയ പട്ടികജാതി, പട്ടികവർഗക്കാർക്ക് തൊഴിൽ പരിശീലനത്തിന് വിപുലമായ പദ്ധതിയുമായി പട്ടികജാതിപട്ടികവർഗ വികസന വകുപ്പ്. സിവിൽ എൻജിനീയറിങ് യോഗ്യത നേടിയവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. പട്ടികജാതിക്കാരിൽ 300 പേർക്കും പട്ടികവർഗക്കാരിൽ 200 പേർക്കുമാണ് അവസരം ലഭിക്കുക. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത -സിവിൽ എൻജിനീയറിങ് ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ. വിജയം.
ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അർഹതയുള്ളവരെ തിരഞ്ഞെടുക്കുക. അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ എന്ന പേരിലായിരിക്കും ഇവർ അറിയപ്പെടുക. സ്ഥിരനിയമനത്തിന് ഇവർക്ക് അർഹതയുണ്ടാകില്ല. ഒരു വർഷത്തേക്കാണ് പരിശീലനം. എന്നാൽ ആ കാലയളവിലെ പ്രവർത്തനം തൃപ്തികരമാണെങ്കിൽ പരമാവധി ഒരുവർഷംകൂടി പരിശീലനം നീട്ടിനൽകും. തുടര്‍ന്ന് നിർദിഷ്ട കാലയളവിലേക്കുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകും. സർക്കാർ തലത്തിലും മറ്റ് മേഖലകളിലും ജോലി സ്വന്തമാക്കാൻ ഈ സർട്ടിഫിക്കറ്റ് സഹായിക്കും.
പട്ടികജാതിക്കാർ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കണം. പട്ടികവർഗക്കാർ ബന്ധപ്പെട്ട ജില്ലാ പട്ടികവർഗ ഓഫീസുകളിലോ പ്രോജക്ട് ഓഫീസുകളിലോ ആണ് അപേക്ഷിക്കേണ്ടത്. ജൂലായ് 23 വൈകീട്ട് 5 മണിക്കകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും.
അടുത്തഘട്ടം എം.എസ്.ഡബ്ല്യു., എൽ.എൽ.ബി
പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ടു ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് സ്ഥാപനങ്ങൾക്ക് പരിശീലനച്ചുമതല നൽകി പണം ചെലവഴിക്കുകയാണ് വകുപ്പ് മുൻപ് ചെയ്തിരുന്നത്. ഇത് ഫലപ്രദമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് നേരിട്ട് പരിശീലനം ഏറ്റെടുക്കുന്നത്. സ്വന്തം ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശീലകരെ ലഭ്യമാക്കി തൊഴിലിൽ നൈപുണ്യം വികസിപ്പിച്ചെടുക്കും. ഓരോ വർഷവും പുതിയ ഉദ്യോഗാർഥികളെ കണ്ടെത്തി പരിശീലനം മുന്നോട്ട് കൊണ്ടു പോകാനും പദ്ധതിയുണ്ട്. അടുത്തഘട്ടത്തിൽ എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവർക്കും എൽഎൽ.ബി., ജേണലിസം യോഗ്യതയുള്ളവർക്കും പരിശീലനം നൽകും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു