Breaking News
കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപന പദ്ധതി

ഇരിട്ടി: കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴിലുള്ള കാഷ്യൂ ആൻഡ് കൊക്കോ വികസനകാര്യാലയത്തിന്റെ സഹായധനത്തോടെ സംസ്ഥാന കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപനത്തിനുള്ള പദ്ധതിക്ക് അംഗീകാരമായി. കണ്ണൂരിൽ ആലക്കോട്, നടുവിൽ, ഉദയഗിരി, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും കാസർകോട് ജില്ലയിൽ ബളാൽ പഞ്ചായത്തിലുമാണ് പദ്ധതി പ്രധാനമായും നടപ്പിലാക്കുക.
കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുമാവ് കർഷകർക്കെല്ലാം പദ്ധതി ആനുകൂല്യത്തിന് അപേക്ഷിക്കാമെങ്കിലും പദ്ധതിയുടെ ഭൂരിഭാഗവും മുൻഗനാ പഞ്ചായത്തുകൾക്കായിരിക്കും ലഭിക്കുക.
ഒരുഹെക്ടർ സ്ഥലത്ത് 200 ഗ്രാഫ്റ്റ് തൈ കൃഷിചെയ്യുന്നതിന് 20,000 രൂപ സഹായം നൽകും. ഇതോടൊപ്പം അത്യുത്‌പാദനശേഷിയുള്ള ഗ്രാഫ്റ്റ് തൈകളും കർഷകർക്ക് ലഭ്യമാക്കും. മിനിമം അരയേക്കർ സ്ഥലമെങ്കിലും വേണം. താത്‌പര്യമുള്ളവർ പഞ്ചായത്ത് ജനപ്രതിനിധികൾ മുഖേനയോ ഉളിക്കലുള്ള കാഷ്യൂ സെൽ ഓഫീസിലോ ഓഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ നൽകണം.
ബളാൽ പഞ്ചായത്തിൽ ഓഗസ്റ്റ് പത്തിനുള്ളിലും അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും പതിപ്പിക്കണം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഈ വർഷം അടച്ച നികുതി രസീത് എന്നിവയുടെ പകർപ്പ് സഹിതമാണ് അപേക്ഷ നൽകേണ്ടത്.
പദ്ധതിയുടെ ഭാഗമായി 25-ന് പത്തിന് ആലക്കോട് സെയ്‌ന്റ് മേരീസ് പാരിഷ് ഹാളിൽ കശുമാവ് കർഷക സെമിനാർ നടക്കും. സെമിനാറിൽ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധർ ക്ലാസെടുക്കും. പങ്കെടുക്കുന്ന കർഷകർക്ക് കശുമാവിൻ തൈക്ക് വേണ്ട അപേക്ഷ നൽകാൻ സൗകര്യം ഉണ്ടാകും. ഫോൺ: 9447954899, 9400718627.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഉളിക്കൽ, അയ്യങ്കുന്ന്, ആറളം, ഏരുവേശ്ശി, മയ്യിൽ, കൊട്ടിയൂർ, പായം പഞ്ചായത്തുകളിൽ 350 ഹെക്ടറിൽ കശുമാവ് പുതുകൃഷി നടത്തിയിരുന്നു. ഇതിന്റെ സഹായധനവും കൊടുത്തു. മലയോരമേഖലയിൽ റബ്ബർകൃഷിയിൽനിന്ന് കശുമാവ് കൃഷിയിലേക്ക് ധാരാളം കർഷകർ മാറിയിരിക്കുന്നു. കശുമാവ് കൃഷിയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. പ്രതാപം തിരിച്ചുപിടിക്കുക എന്നതാണ് കാഷ്യൂ സെല്ലിന്റെ ലക്ഷ്യം.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്