Breaking News
അഴീക്കോട്ടെ ആളില്ലാക്കടയിൽ കച്ചവടം തകൃതി

കണ്ണൂർ : അഴീക്കോട്ടെ ജനശക്തിയുടെ കടയിൽ കയറി ആരും സാധനങ്ങളെടുത്ത് കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം വീഴാറുണ്ടെപ്പോഴും.
ചലനശേഷി നഷ്ടപ്പെട്ട് ജീവിതം ഇരുളിലായവർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ജനശക്തിയുടെ അംഗങ്ങൾ വീടുകളിൽ പോയി ശേഖരിച്ച് കടയിലെത്തിക്കും. സോപ്പ്, വാഷിങ്ങ് പൗഡർ, പേന, ഫെനോയിൽ, സാനിറ്റൈസർ, കുട, ഡിഷ് വാഷ് ബാർ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കടയിലുള്ളത്. സാധനങ്ങൾ തെരഞ്ഞെടുത്തശേഷം പണം കടയിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സാധനങ്ങൾ വാങ്ങുന്നതിനൊപ്പം മഹത്തായ ഒരു കാരുണ്യ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആളുകൾ ഉൽപ്പന്നത്തിന്റെ വിലയേക്കാൾ കൂടുതൽ തുക പെട്ടിയിൽ നിക്ഷേപിക്കാറുണ്ട്.
അകാലത്തിൽ മരിച്ച അഴീക്കോടിന്റെ പ്രിയ ചിത്രകാരി ചിഞ്ചുഷയുടെ സ്മരണാർഥം ജനശക്തി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് കട പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ മികച്ച വിറ്റുവരവാണുണ്ടായത്. സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് കൗതുകം തോന്നിയവർ ദൂരസ്ഥലങ്ങളിൽനിന്നുൾപ്പടെ കട കാണാനും സാധനങ്ങളെടുക്കാനും എത്താറുണ്ട്. ജനശക്തിയുടെ ആംബുലൻസ് സർവീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്. ലൈസൻസുള്ള ആർക്കും ജനശക്തിയുടെ ആംബുലൻസ് ആവശ്യാനുസരണം ഉപയോഗിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സേവനം സൗജന്യമാണ്. വാഹനത്തിലുള്ള ബോക്സിൽ പണം ഉള്ളതനുസരിച്ച് നിക്ഷേപിക്കാം.
നിരവധി കുടുംബാംഗങ്ങൾക്ക് ഈ സംരംഭത്തിലൂടെ സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്നും കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുൾപ്പടെ ജനശക്തിയുടെ ഈ സംരംഭം ഭാവിയിൽ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എം. സുഗുണൻ പറഞ്ഞു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്