വീടിനുസമീപത്തെ കുളത്തില്‍വീണ് നാലുവയസ്സുകാരന്‍ മരിച്ചു; സഹോദരി ഗുരുതരാവസ്ഥയില്‍
വീട്ടുവളപ്പിലെ കുളത്തില്‍വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. പൊന്‍മള പറങ്കിമൂച്ചിക്കല്‍ കുറുപ്പുംപടി ഫക്കീര്‍ മുഹമ്മദിന്റെയും സുല്‍ഫത്തിന്റെയും മകന്‍ മുഹമ്മദ് ഹമീം (4) ആണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.
കൂടെ കുളത്തില്‍വീണ സഹോദരിയായ ഒന്നരവയസ്സുകാരി ഫാത്തിമ മെഹറ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചെവ്വാഴ്ച രാവിലെ വീടിനു പിറകുവശത്തുള്ള കുളത്തില്‍ കുട്ടികള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മുഹമ്മദ് മുഖ്‌സില്‍ അമീന്‍, ആയിശത്തുല്‍ മെഹ്‌റ എന്നിവരാണ് ദമ്പതിമാരുടെ മറ്റു മക്കള്‍.
