സാങ്കേതിക സർവകലാശാലയിൽ ബി.വോക് കോഴ്‌സുകൾ ഇക്കൊല്ലം

Share our post

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഈ അധ്യയന വർഷം ബാച്ച്‌ലർ ഓഫ് വൊക്കേഷണൽ ഡിഗ്രി (ബി. വോക്) കോഴ്‌സുകൾ ആരംഭിക്കും. 200 വിദ്യാർഥികൾക്ക് സൗകര്യം നല്കുന്നവിധം ട്രാൻസിറ്റ് കാമ്പസിനും സിൻഡിക്കേറ്റ് അംഗീകാരം നല്കും. ട്രാൻസിറ്റ് കോംപ്ലക്‌സിൽ അഞ്ച് എൻജിനിയറിങ് വിഭാഗങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

സർവകലാശാലയിൽ ആദ്യ യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിനുള്ള ചട്ടങ്ങൾക്കും സിൻഡിക്കേറ്റ് അനുമതി നല്കി. അടുത്തമാസം ആദ്യ ആഴ്ചയിൽ യൂണിയൻ പ്രാബല്യത്തിൽ വരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അധ്യാപകർക്കും ജീവനക്കാർക്കും പരിശീലനം നല്കുന്നതിനായി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ തുറക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. പുതുതായി നിയമിതരാകുന്ന അധ്യാപകർക്കും ജീവനക്കാർക്കും പരിശീലനം നല്കാൻ ലക്ഷ്യമിടുന്ന കേന്ദ്രം അടുത്തമാസം ഉദ്ഘാടനം ചെയ്യും.
സർവകലാശാലയുടെ ഡിജിറ്റൽ ലൈബ്രറി സംവിധാനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അർഹരായ വിദ്യാർഥികൾക്കുള്ള ലാപ് ടോപ്പ് വിതരണവും സുരക്ഷാ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായവും മന്ത്രി വിതരണം ചെയ്യും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!