കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ
കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്‍.പി.എഫും അന്വേഷണം തുടങ്ങി. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 17-ാം തീയതി മുതല്‍ കണ്ണൂരിലെ വിവിധയിങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യം കണ്ണൂര്‍ ആനയിടുക്കിലും പിന്നീട് ചിറക്കലിലും കരിങ്കല്‍ച്ചീളുകള്‍ ട്രാക്കില്‍ വെച്ചതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വളപട്ടണത്തും സമാനസംഭവമുണ്ടായത്. സംഭവത്തില്‍ അട്ടിമറിശ്രമമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
