കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച നിലയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ആസ്‌പത്രി മോർച്ചറിയിലേക്ക് മാറ്റി.
