പേരാവൂരിലെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കും; വില്ലേജ് ജനകീയ സമിതി

പേരാവൂർ: പഞ്ചായത്തിലെ മണത്തണ വില്ലേജ് പരിധിയിലെ മുഴുവൻ അനധികൃത കയ്യേറ്റങ്ങളും കണ്ടെത്തി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മണത്തണ (പേരാവൂർ) വില്ലേജ് ജനകീയ സമിതി യോഗത്തിൽ തീരുമാനം. ഭൂമിയുടെ തരം മാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ, പരാതികൾ എന്നിവക്ക് പരിഹാരം കാണും. വിവിധ ഓഫീസുകളിൽ മുടങ്ങിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കാനും പ്രളയ ദുരന്തങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കാനും യോഗത്തിൽ തീരുമാനിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പ്രീത ദിനേശൻ, ഗ്രാമപ്പഞ്ചായത്തംഗം പൂക്കോത്ത് റജീന സിറാജ്, സി.പി.എം പ്രതിനിധി കെ.എ. രജീഷ്, മുസ്ലിം ലീഗ് പ്രതിനിധി പൂക്കോത്ത് സിറാജ്, വില്ലേജ് ഓഫീസർ എം.വി. അഭിനേഷ് എന്നിവർ പങ്കെടുത്തു.