അപ്പുണ്ണിയേട്ടന് ഇനി സ്നേഹഭവന്റെ കരുതൽ

മട്ടന്നൂർ: വർഷങ്ങളായി മട്ടന്നൂർ വൃന്ദ ഹോട്ടലിലും പരിസര പ്രദേശങ്ങളിലും താമസിച്ചുവരികയായിരുന്ന അപ്പുണ്ണിയേട്ടന് ഇനി സ്നേഹഭവന്റെ കരുതൽ. മട്ടന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിനടുത്തുള്ള കടത്തിണ്ണയിൽ കഴിഞ്ഞുവരികയായിരുന്ന ഇദ്ദേഹം തീർത്തും അവശനായതിനേ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ബന്ധുകളെ വിവരമറിയിച്ചു.
ബന്ധുകൾ എത്താതിനാൽ പൊലീസ് മിനി ക്ലബ്ബിൽ വിവരം അറിയിക്കുകയും ക്ലബ്ബിന്റെ അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർമാരായ പ്രജേഷ് കോയിറ്റി,ഷെമിന നെല്ലൂന്നി, ശ്രീകാന്ത്, വി. വിജയരാഘവൻ എന്നിവർ സ്ഥലത്തെത്തി അപ്പുണ്ണിയേട്ടനെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് പൊലീസ് സഹായത്തോടെ സ്നേഹഭവനിലേക്ക് മാറ്റുകയുമായിരുന്നു. അമ്മ ആംബലുൻസ് ഡ്രൈവർ ശരത്ത്, മുനിസിപ്പൽ കൗൺസിലർ കെ.വി. ജയചന്ദ്രൻ, പൊതുപ്രവർത്തകരായ ബിജു മണ്ണൂർ, കെ.വി. രജീഷ്, ഷിജിൽ ഉത്തിയൂർ, ജയന്ത്, വൈശാഖ് അഭയ എന്നിവർ സഹായസഹകരണങ്ങൾ നൽകി.