പേരാവൂർ ഏരിയയിലെ ഉന്നതവിജയികളെ എ.കെ.എസ് അനുമോദിച്ചു
പേരാവൂർ: ആദിവാസി ക്ഷേമസമിതി പേരാവൂർ ഏരിയ കമ്മറ്റി ഏരിയയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കലും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ് ഏരിയ പ്രസിഡന്റ് ടി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഏരിയയിലെ ആദിവാസി വിഭാഗത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. എച്.ആർ. ട്രെയിനർ പി. ബിജു കരിയർ ഗൈഡൻസ് ക്ലാസ്സ് നൽകി. എം.എസ്. വാസുദേവൻ, കെ.എ. രജീഷ്, എൻ. ശ്രീധരൻ, സംഗീത്, ഒ. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
