യു.എം.സി ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ആദരവും

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.
യു.എം.സി ജില്ലാ പ്രസിഡൻറ് ടി.എഫ്.സെബാസ്റ്റ്യൻ, ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം.ബഷീർ എന്നിവരെ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും പുതിയ അംഗങ്ങൾക്കുള്ള അംഗത്വ കാർഡ് വിതരണവും നടത്തി.
യു.എം.സി മണത്തണ യൂണിറ്റ് പ്രസിഡൻറ് എം.ജി. മന്മഥൻ, തൊണ്ടിയിൽ യൂണിറ്റ് പ്രസിഡൻറ് ബിനോയി ജോൺ, പേരാവൂർ യൂണിറ്റ് ഭാരവാഹികളായ ബേബി പാറക്കൽ, വി.കെ. വിനേശൻ, മധു നന്ത്യത്ത്, സൈമൺ മേച്ചേരി, വി.കെ. രാധാകൃഷ്ണൻ, യൂത്ത് വിംങ്ങ് പ്രസിഡൻറ് മുഹമ്മദ് കാട്ടുമാടം, വനിതാ വിംങ്ങ് പ്രസിഡൻറ് ദിവ്യസ്വരൂപ് എന്നിവർ സംസാരിച്ചു.