തിരുവോണം ബമ്പർ 2022: കണ്ണൂർ ജില്ലാതല വിൽപന ഉദ്ഘാടനം 18ന്

കണ്ണൂർ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ 2022 ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വിൽപന ഉദ്ഘാടനം ജൂലൈ 18 തിങ്കൾ ഉച്ച 12 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനാവും. എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സി.പി. രവീന്ദ്രൻ, ട്രേഡ് യൂനിയൻ പ്രതിനിധികൾ സംബന്ധിക്കും.