ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി : പോക്സോ കേസിൽ ഇരയായി ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിച്ച് ഹൈക്കോടതി. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനവേദനയുടെ ആക്കം കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുൺ. ജനിക്കുന്ന കുട്ടിയെ പെൺകുട്ടി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. സർക്കാർ ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യം ഒരുക്കണമെന്നും രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്‌ച പിന്നിട്ട ഗർഭച്ഛിദ്രം അനുവദനീയമല്ല എന്നും ഹൈക്കോടതി പറഞ്ഞു.