Connect with us

Breaking News

ഗ്രാമസഭ മാതൃകയിൽ തൊഴിൽ സഭകൾ: എല്ലാവർക്കും തൊഴിൽ; സ്‌ത്രീകൾക്ക്‌ പ്രത്യേകം പരിഗണന

Published

on

Share our post

മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ നൽകാൻ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും തൊഴിൽ സഭകൾ വരുന്നു. ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌ ഉറപ്പാക്കാനാണ്‌ തൊഴിൽ സഭ രൂപീകരിക്കുന്നത്‌.

കുടുംബശ്രീ സർവേയിൽ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരെയും തൊഴിൽ സഭകളിൽ അംഗമാക്കും. പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ തലങ്ങളിൽ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച്‌ സഭ രൂപീകരിക്കും. ഒരു സഭയിൽ പരമാവധി 200 അംഗങ്ങൾ.

ആദ്യ തൊഴിൽ സഭ ആഗസ്‌തിൽ ചേരും. സംസ്ഥാനതലത്തിൽ മഹാതൊഴിൽ സഭ സംഘടിപ്പിക്കും. തുടർന്ന്‌ നിശ്‌ചിത ഇടവേളകളിൽ തൊഴിൽ സഭ ചേർന്ന്‌ തൊഴിൽ ലഭ്യത, സാധ്യത പരിശോധിക്കും. അംഗങ്ങളുടെ യോഗ്യത, അനുഭവം, സന്നദ്ധത ചർച്ചചെയ്‌ത്‌ പ്രാദേശികമായി സമഗ്ര തൊഴിൽ പദ്ധതി തയ്യാറാക്കും. അതത്‌ പ്രദേശങ്ങളിലെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള തൊഴിലന്വേഷകരെയും സഭകളിൽ അംഗമാക്കും.  

സ്‌ത്രീകൾക്ക്‌ പ്രത്യേകം പരിഗണന

തൊഴിൽ സഭകളിൽ സ്‌ത്രീകൾക്ക്‌ തൊഴിൽ കണ്ടെത്താൻ പ്രത്യേക പരിഗണന നൽകും. വിവാഹത്തെ തുടർന്ന്‌ തൊഴിൽ പോയവർ, വിധവകൾ, പിരിഞ്ഞു താമസിക്കുന്നവർ തുടങ്ങിയവർക്ക്‌ പ്രഥമപരിഗണന നൽകും. ട്രാൻസ്‌ജെൻഡർ, അംഗപരിമിതർ, ആദിവാസികൾ തുടങ്ങിയവർക്ക്‌ തൊഴിൽ ഉറപ്പാക്കും. 20 ലക്ഷം തൊഴിൽ, ഒരു ലക്ഷം സംരംഭം തുടങ്ങി സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തൊഴിലവസരങ്ങളും തൊഴിൽ സഭയുടെ ഭാഗമാക്കും.


Share our post

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!