അറയങ്ങാട് സ്നേഹഭവനിൽ സൗജന്യ തയ്യൽ പരിശീലന യൂണിറ്റ് തുടങ്ങി
അറയങ്ങാട് : അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് മട്ടന്നൂർ, സ്നേഹഭവൻ പെയിൻ ആൻ്റ് പാലിയേറ്റീവ് അറയങ്ങാട് എന്നിവയുടെ സഹകരണത്തോടെ അറയങ്ങാട് സ്നേഹഭവനിൽ താമസക്കാർക്കായി തയ്യൽ പരിശീലന യൂണിറ്റ് തുടങ്ങി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
സ്നേഹഭവൻ എം.ഡി എം.ജെ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഫാദർ തോമസ്, എൻ. പ്രകാശൻ, പ്രിയേഷ് കൊയിറ്റി, എം.എസ്. ലിജോ, വാഴയിൽ ഭാസ്ക്കരൻ, ബ്രദർ സണ്ണി, കെ. പ്രജിത്ത്, ശ്രീജ, ഷമീറ, മെൽസി ലിജോ, അനു ഷാജി എന്നിവർ സംസാരിച്ചു.
