Local News
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ല, കരുതൽ തുടരണം- ലോകാരോഗ്യ സംഘടന
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ.
കോവിഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ഗെബ്രീഷ്യസ് പറഞ്ഞു.
കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തിൽ നിന്ന് വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വീകരിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് നിലവിലെ കോവിഡ് വ്യാപനത്തിന് പിന്നിലെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ റയാൻ പറഞ്ഞു. ടെസ്റ്റ് ചെയ്യുന്നതിലുള്ള അപാകതകൾ പുതിയ കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പരിണാമത്തെ നിരീക്ഷിക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
MATTANNOOR
ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം

മട്ടന്നൂർ : പൈലറ്റ് പരിശീലനത്തിനായി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമി പരിശീലന ടീമിലെ ആദ്യബാച്ച് തിരിച്ചുപോയി. ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തീയതിയാണ് ആർഎജിഎഎടിയും കിയാലും തമ്മിൽ ഒരു ധാരണാപത്രം ഒപ്പു വച്ചത്. തൊട്ടു പിന്നാലെ പൈലറ്റ് പരിശീലനത്തിനായി രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമിയുടെ 2 വിമാനവും കണ്ണൂരിൽ എത്തിച്ചു. കരാറിന്റെ ഭാഗമായി ആർ.എ.ജി.എ.എ.ടിയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഫ്ലയിങ് ട്രെയ്നിങ് അക്കാദമി സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് ഇവിടെ നിന്ന് പരിശീലനം നൽകുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ പരിശീലനത്തിനായി ഇവിടെ എത്തി തിരിച്ചു പോകും എന്നായിരുന്നു ധാരണ. തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണം നടക്കുന്നതിന്റെ ഭാഗമായാണ് പൈലറ്റ് പരിശീലനം കണ്ണൂരിലേക്ക് മാറ്റിയത്.
ആദ്യഘട്ടത്തിൽ 12 വിദ്യാർഥികളും പരിശീലകരുമാണ് കണ്ണൂരിൽ പരിശീലനത്തിനായി എത്തിയിരുന്നത്. അക്കാദമിയുടെ എൻജിനീയറിങ് സംവിധാനം തിരുവനന്തപുരത്ത് മാത്രമായിരുന്നു ഉള്ളത്. അതിനാൽ നിശ്ചിത പരിശീലന വിമാനം നിശ്ചിത സമയം പറത്തിയ ശേഷം തിരുവനന്തപുരത്ത് പോയി പരിശോധന പൂർത്തിയാക്കിയാണ് കണ്ണൂരിൽ എത്തിയിരുന്നത്. വിമാനത്താവളത്തിന്റെ തുടക്കം മുതൽ ആർ.എ.ജി.എ.എ.ടിയുടെ ഓഫ് ക്യാംപസ് കണ്ണൂരിൽ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നിലവിൽ ഫ്ലയിങ് മാത്രമാണ് കണ്ണൂരിൽ നടത്തിയത്. വൈകാതെ തിയറി ക്ലാസുകളും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചും ആരംഭിക്കും. എൻജിനീയറിങ് സപ്പോർട്ടും കണ്ണൂരിൽ ആരംഭിക്കും.
IRITTY
ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.
IRITTY
തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്