Connect with us

Breaking News

മികച്ച സംരംഭകനാകാനുള്ള വഴിയിൽ കോളിക്കടവിലെ ഉദ്യാനപാലകൻ

Published

on

Share our post

കണ്ണൂർ: ഔഷധക്കൃഷിയുടെ പരിപാലനരീതി പഠിക്കുന്നതിനാണ് പായം കോളിക്കടവിലെ കക്കണ്ടി ഷനൂപ് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയത്. തുടർന്ന് പൂന്തോട്ടനിർമാണത്തിൽ വിജയപാതയിലായി യാത്ര. ഇപ്പോൾ രാജ്യത്തെ 100 കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ മുഖേന നടപ്പാക്കുന്ന ‘ആര്യ’ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ മികച്ച സംരംഭകനായി ഷനൂപിനെ അധികൃതർ ശുപാർശ ചെയ്തിരിക്കയാണ്.

ഷനൂപിന്റെ അച്ഛൻ കക്കണ്ടി രാമുണ്ണി തീപ്പൊള്ളൽ ചികിത്സാ വിദഗ്ധനാണ്. ഈ ചികിത്സയിൽ 130 വർഷത്തിലധികം പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം. പ്ലസ് ടു പാസായശേഷം ഷനൂപ് കൃഷിയോടൊപ്പം ചികിത്സയിൽ അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. പച്ചമരുന്നുകൾ കൃഷിചെയ്യേണ്ട രീതി പഠിക്കാൻ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോൾ, അവിടെ കാർഷിക സംരംഭകർക്കുള്ള പരിശീലനം തുടങ്ങുന്നതായി അറിഞ്ഞു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിൽ, ഗ്രാമീണ മേഖലകളിലെ യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ‘ആര്യ’ (അട്രാക്റ്റിങ് ആൻഡ് റീ ട്രെയിനിങ് യൂത്ത്സ് ഇൻ അഗ്രിക്കൾച്ചർ) എന്ന പദ്ധതിയനുസരിച്ചാണ് പരിശീലനം.

നഴ്സറി, പൂന്തോട്ട നിർമാണം, പരിപാലനം, തേനീച്ച വളർത്തൽ എന്നിവയും പഠിപ്പിക്കും. പഠിതാക്കൾക്ക് സ്റ്റൈപ്പൻഡും കിട്ടും. ഒരുമാസത്തെ പരിശീലനം കൊണ്ട് കുറേ കാര്യങ്ങൾ പഠിച്ചു. പിന്നീട് സ്വകാര്യവ്യക്തികൾക്കു വേണ്ടി പൂന്തോട്ടങ്ങളും ലാൻഡ് സ്കേപ്പും ചെയ്തുകൊടുത്തു.

ഇതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിലെ പൂന്തോട്ടങ്ങൾ നിർമിക്കാനും പരിചരിക്കാനും കരാറെടുത്ത കമ്പനിയിൽ ജോലിചെയ്തു. ഇപ്പോൾ വിമാനത്താവളത്തിലെ കാർ പാർക്കിങ്ങ് ഏരിയയിലുള്ള പൂന്തോട്ടങ്ങൾ പരിപാലിക്കുന്ന ജോലിയുടെ കരാർ മൂന്നുവർഷമായി ഏറ്റെടുത്തത് ഷനൂപാണ്. ഇതിനു പുറമെ, പുറത്തുള്ള ജോലികളും ചെയ്യുന്നു.

‘ആര്യ’യുടെ മികച്ച സംരംഭകനായി ഷനൂപിനെയാണ് ശുപാർശ ചെയ്തതെന്നും ദേശീയ സെമിനാറിൽ പ്രത്യേകം അഭിനന്ദിച്ചുവെന്നും കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് പറഞ്ഞു.

പദ്ധതിയുടെ മാസ്റ്റർ ട്രെയിനികൂടിയാണ് ഈ 33-കാരൻ. ഷനൂപിന്റെ കീഴിൽ കുറേപ്പേർ പരിശീലനം നേടുന്നുണ്ട്. എട്ടോളം ജോലിക്കാരുമുണ്ട്. ഭാര്യ: വിനീത. മകൻ: കാർത്തിക്.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!