Connect with us

Breaking News

ഉരുൾപൊട്ടൽ ഭീഷണിയിൽ നരിക്കോട് മല

Published

on

Share our post

പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ അപകടം ഒഴിവാക്കിയത്. രണ്ടുവർഷം മുമ്പ് മേഖലയിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞ് കിലോമീറ്ററോളം കൃഷിനാശമുണ്ടായിരുന്നു. മഴ കനക്കുന്നതോടെ നരിക്കോട് മലയിലും പരിസരങ്ങളിലും ജീവിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്.

നിരവധി ക്വാറികൾക്ക് താഴെയാണ് തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ മേഖലയിലുള്ളവരുടെ ജീവിതം. രണ്ടുവർഷം മുമ്പ് പ്രദേശത്തെ വലിയ ക്വാറികളിലൊന്നായ കൊയിക്കൽ ക്വാറി ശക്തമായ മഴയിൽ ഇടിഞ്ഞ് രണ്ട് കിലോമീറ്ററുകളോളം വലിയ കല്ലുകളും മണ്ണും വീണ് വ്യാപകമായി കൃഷിനശിച്ചിരുന്നു.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഉരുൾപൊട്ടൽ ബാധിത പ്രദേശമാണെന്നും വീടുകളിൽ മഴക്കുഴികൾ പോലും കുഴിക്കേണ്ട ആവശ്യമില്ലെന്നും ജില്ല കലക്ടർ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കോടതി വിധികൾ വാങ്ങിയും ഭരണ സ്വാധീനമുറപ്പിച്ചും നിരവധി ക്വാറികളാണ് നിയമവിധേയമായും അല്ലാതെയും ഈ മലയിൽ പ്രവർത്തിക്കുന്നത്. മൈനിങ് ആൻഡ് ജിയോളജിയുടെ മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി വൻ സ്ഫോടനങ്ങളും ഖനനവുമാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മഴ കനക്കുമ്പോൾ പൊയിലൂർ മലയുടെ മുകൾ ഭാഗത്തായുള്ള നരിക്കോട്, വാഴമല ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. അതുകൊണ്ട് മഴക്കാലത്തെങ്കിലും ഖനനം നിർത്തിവെക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ദിവസേന 150ഓളം വലിയ ലോറികളിൽ കരിങ്കല്ലുകൾ പുറത്തേക്കുപോകുന്ന ക്വാറികൾ ഇവിടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ചെക്ക്പോസ്റ്റുകളും കാമറകളും സ്ഥാപിക്കാൻ വർഷങ്ങൾക്കുമുമ്പ് ജില്ല കലക്ടർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.

കിഴക്കൻ മലനിരകളിൽ രൂപംകൊള്ളുന്ന ക്വാറികളിൽ നിറയുന്ന വെള്ളം ഉരുൾപൊട്ടി താഴേക്കൊഴുകിയാൽ ചെറുപ്പറമ്പ്, കുന്നോത്തുപറമ്പ്, പാത്തിക്കൽ, എലിക്കുന്ന്, കണ്ണവം വനമേഖലയിലെ ഭാഗങ്ങൾ, പൊയിലൂർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൻ ദുരന്തമാകും.


Share our post

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!