വളപട്ടണം ഐ.എസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാർ
കണ്ണൂർ : വളപട്ടണം ഐ.എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻ.ഐ.എ കോടതി കണ്ടെത്തി. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു.കെ. ഹംസ എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. അതേസമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾആവശ്യപ്പെട്ടു. കഴിഞ്ഞ 5 വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് നൽകണമെന്നുമാണ് പ്രതികളുടെ ആവശ്യം.
