ലൈഫ് കരട് പട്ടിക 22-ന് പ്രസിദ്ധീകരിക്കും

Share our post

ലൈഫ് ഭവനപദ്ധതിയുടെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ പരിശോധിച്ച് പുതുക്കിയ കരട് പട്ടിക 22-ന് പ്രസിദ്ധീകരിക്കും.

രണ്ടാംഘട്ടത്തിൽ 14009 അപ്പീലുകളും 89 ആക്ഷേപങ്ങളും ലഭിച്ചു. ഇതിൽ 12,220 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടേതും 1789 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്. രണ്ടാംഘട്ടത്തിൽ ലഭിച്ച എല്ലാ അപ്പീൽ ആക്ഷേപങ്ങളും ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലായ് 20നകം പരിശോധന പൂർത്തിയാക്കും.

ഈ പട്ടിക ഗ്രാമസഭ/വാർഡ് സഭ ഓഗസ്റ്റ് അഞ്ചിനകം യോഗം ചേർന്ന് ചർച്ചചെയ്യും. അനർഹർ പട്ടികയിൽ ഇടംപിടിച്ചെന്ന് ബോധ്യപ്പെട്ടാൽ ഒഴിവാക്കാൻ ഗ്രാമസഭ/വാർഡ് സഭകൾക്ക് അധികാരമുണ്ട്. ഗ്രാമസഭകൾ അംഗീകരിച്ച പട്ടികകൾക്ക് പഞ്ചായത്ത്/നഗരസഭാ ഭരണസമിതികൾ ഓഗസ്റ്റ് 10നകം അംഗീകാരം നൽകും. ഇങ്ങനെ എല്ലാ പ്രക്രിയകളും പൂർത്തിയാക്കി ഓഗസ്റ്റ് 16-ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!