പുരുഷ വോളി: സ്‌പോർട്‌സ് ഹോസ്റ്റൽ തെരഞ്ഞെടുപ്പ് 12ന്
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ പുരുഷ വിഭാഗം വോളിബോൾ സ്‌പോർട്‌സ് ഹോസ്റ്റൽ തെരഞ്ഞെടുപ്പ് ജൂലൈ 12 രാവിലെ എട്ട് മണി മുതൽ മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു. 2022-23 അധ്യയന വർഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കാണ് പ്രവേശനം ലഭിക്കുക. പ്രവേശനം ലഭിക്കുന്നവർക്ക് ഭക്ഷണവും താമസവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8848151057, 9995048334
