പേരാവൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവവ്യാപാരിക്ക് പരിക്ക്
പേരാവൂർ : കൊട്ടിയൂർ റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിക്ക് പരിക്കേറ്റു. മേമന ജ്വല്ലറി ഉടമ എം. ബിജുവിനാണ് (42) കാലിനും തലക്കും പരിക്കേറ്റത്. ബിജുവിനെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മാവേലി സ്റ്റോറിന് സമീപമായിരുന്നു അപകടം.
