കണ്ണൂർ സർവകലാശാല പി.ജി. പഠനവകുപ്പ് പ്രവേശനപരീക്ഷാ സമയക്രമത്തിൽ മാറ്റം
കണ്ണൂർ: 2022-23 അധ്യയനവർഷം കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ സമയത്തിൽ മാറ്റം. 10-ന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ. ഇംഗ്ലീഷ്, എം.എസ്.സി. ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11-ാം തീയതിയിലേക്കും ഉച്ചയ്ക്ക് ശേഷമുള്ള എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി കെമിസ്ട്രി പ്രവേശന പരീക്ഷകൾ 12-ലേക്കും മാറ്റി. 16-ന് രാവിലെ നടത്താനിരുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.എസ്‌സി. ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി പ്രവേശന പരീക്ഷകൾ 13-ലേക്കും ഉച്ചയ്ക്ക് ശേഷമുള്ള എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷ 11-ലേക്കും മാറ്റി.
പുനഃക്രമീകരിച്ച പ്രവേശന പരീക്ഷകൾ ഉച്ചയ്ക്കുശേഷം മൂന്നുമുതൽ അഞ്ചുവരെ നടക്കും. മറ്റ് പ്രവേശന പരീക്ഷകളുടെ തീയതിയിലും സമയത്തിലും മാറ്റമില്ല. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in)
