അവധിക്കാലം: വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; അറിയാം ഓഗസ്റ്റ് മാസത്തെ ടിക്കറ്റ് നിരക്കുകൾ
കരിപ്പൂർ : യാത്രക്കാർ കുറഞ്ഞതോടെ കുറച്ചിരുന്ന ഗൾഫ്ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. പെരുന്നാളും ഗൾഫ് മേഖലയിലെ അവധിയും ഒന്നിച്ചെത്തുന്നതോടെയാണിത്. നാട്ടിലെത്താൻ പ്രവാസികൾ ഇനി മൂന്ന് മടങ്ങിലേറെ നിരക്ക് നൽകണം.
മേയ് അവസാനംവരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു. ജൂണിൽ പക്ഷേ കുറഞ്ഞു തുടങ്ങി. ഇതാണ് വീണ്ടും കൂട്ടിയത്. പ്രവാസികൾ ഏറെയുള്ള സൗദി മേഖലയിൽ കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് 40,000 രൂപയാണ് നിരക്ക്. സാധാരണഗതിയിൽ 20,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിക്കുന്ന സ്ഥാനത്താണിത്. റിയാദിലേക്ക് 30,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.
ജൂലായ് – ഓഗസ്റ്റ് മാസത്തെ ടിക്കറ്റ് നിരക്കുകൾ. ബ്രാക്കറ്റിൽ പഴയ നിരക്ക്.
കോഴിക്കോട് – മസ്കറ്റ് 21000 മുതൽ 100000 വരെ (8,683)
മസ്കറ്റ് – കോഴിക്കോട് 23000 മുതൽ 80000 വരെ ( 13,300)
കോഴിക്കോട് – കുവൈത്ത് 24000 മുതൽ രണ്ടുലക്ഷം വരെ ( 16,800)
കുവൈത്ത് – കോഴിക്കോട് 15,100 മുതൽ 193000 വരെ (15 100)
ദുബായ് – കോഴിക്കോട് 31000 മുതൽ 118000 വരെ (14000)
കോഴിക്കോട് – ദുബായ് 18000 മുതൽ 100000 വരെ : (14,788)
കോഴിക്കോട് – അബുദാബി 15000 മുതൽ 100000 വരെ (12,462 )
അബുദാബി – കോഴിക്കോട് 34000 മുതൽ 118000 വരെ (15,396)
കോഴിക്കോട് – ദമാം 38000 മുതൽ 1.6 ലക്ഷം വരെ (16,600)
ദമാം – കോഴിക്കോട് 24000 മുതൽ 1.8 ലക്ഷം വരെ (10,000)
കോഴിക്കോട് – ബഹ്‌റൈൻ 15000 മുതൽ 1.8 ലക്ഷം വരെ ( 18,2493 )
ബഹ്‌റൈൻ – കോഴിക്കോട് 18000 മുതൽ 2 ലക്ഷം വരെ (14,098 )
കോഴിക്കോട് – ദോഹ 33000 മുതൽ 1.81 ലക്ഷം വരെ (20,968)
ദോഹ – കോഴിക്കോട് 33000 മുതൽ 68000 വരെ (22,790)
