കയർ ഉൽപ്പന്ന വിൽപ്പനയ്‌ക്ക്‌ കുടുംബശ്രീയും

Share our post

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും മുഖേന പരമ്പരാഗത തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന കയർ ഉൽപ്പന്നങ്ങളുടെ വിൽപ്പന വിപുലീകരിക്കുമെന്ന്‌ വ്യവസായമന്ത്രി പി. രാജീവിനുവേണ്ടി മന്ത്രി കെ. രാധാകൃഷ്‌ണൻ അറിയിച്ചു. ഉത്സവകാലത്ത്‌ വൻതോതിൽ വിൽപ്പന ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. സപ്ലൈകോ, കൺസ്യൂമർഫെഡ്‌, റിലയൻസ്‌, വി-മാർട്ട്‌ തുടങ്ങിയ വിൽപ്പനശാലകളിൽ ഉൽപ്പന്നം ലഭ്യമാക്കുമെന്നും പി.പി. ചിത്തരജ്ഞന്റെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.

കയർ കോർപറേഷനിൽ വിറ്റഴിക്കാത്ത 40 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ ക്രയവില സ്ഥിരതാ പദ്ധതി പ്രകാരം പരമാവധി കിഴിവിൽ വിറ്റഴിക്കും. തദ്ദേശസ്ഥാപന സഹകരണത്തോടെ കയർ ഭൂവസ്‌ത്ര വിപണി വിപുലപ്പെടുത്തും. 161.61 കോടിയുടെ കയർ ഭൂവസ്‌ത്രം ഇതിനകം വിറ്റഴിച്ചു. ഈവർഷം 50 കോടിയുടെ വിൽപ്പന ലക്ഷ്യമിടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വിപണി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!