മട്ടന്നൂർ-ഇരിക്കൂർ റോഡിൽ രാത്രി ഗതാഗതം നിരോധിച്ചു
മട്ടന്നൂർ : മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗം, കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ വാഹനഗതാഗതം നിരോധിച്ചു. രാവിലെ ആറ് മുതൽ ചെറുവാഹനങ്ങൾക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
