ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
മഴക്കാലമാണ്, ശ്രദ്ധിച്ചേ പോകാവൂ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹോട്സ്പോട്ടുകൾ ഇവ

കണ്ണൂർ: മഴക്കാലം കനത്തതോടെ ജില്ലയിൽ റോഡ് അപകടങ്ങൾ പതിവാകുകയാണ്. പല അപകടങ്ങളിലും ജീവഹാനി സംഭവിക്കുന്നുമുണ്ട്. ഡ്രൈവിങ് ഏറെ ദുഷ്കരമാകുന്ന സമയമാണ് മഴക്കാലം. അതീവ ശ്രദ്ധയും ജാഗ്രതയുമുണ്ടെങ്കിൽ മാത്രമേ അപകടങ്ങളൊഴിവാക്കാനാകൂ.
ജീവന്റെ വിലയുള്ള ശ്രദ്ധ
തുറന്നുകിടക്കുന്ന ഓടകൾ, ഓടകൾ മൂടിയതോടെ റോഡിലേക്കു കുത്തിയൊലിക്കുന്ന മഴവെള്ളം, വെള്ളം മൂടിക്കിടക്കുന്ന കുഴികൾ, പൊട്ടിവീണ മരച്ചില്ലകൾ, വൈദ്യുത കമ്പികൾ, അവ്യക്തമാകുന്ന കാഴ്ചകൾ, റോഡിലും ചുറ്റിലും പന്തലിക്കുന്ന കാടുകൾ– മഴക്കാല ഡ്രൈവിങ് ദുഷ്കരവും അപകടകരവുമാക്കുന്ന കാരണങ്ങൾ നീളുകയാണ്. വലിയ മഴയുള്ള സമയങ്ങളിൽ പരമാവധി യാത്രകൾ ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നതെങ്കിലും അത്യാവശ്യ യാത്രകൾ ഒഴിവാക്കാനുമാകില്ല. അതീവ ജാഗ്രതയോടെ വാഹനമോടിക്കുകയാണ് ഈ സമയത്ത് വേണ്ടത്.
അറ്റകുറ്റപ്പണികൾ നടത്തും
ദേശീയപാതാ വികസനത്തോടൊപ്പം പഴയ ദേശീയപാതയുടെ അറ്റകുറ്റ പണികളും ദേശീയപാത അതോറിറ്റി നടത്തും. നഗര ദേശീയപാതയിലെ പുതിയതെരു മുതൽ താഴെചൊവ്വ വരെ ഡിവൈഡറുകളുടെ തകർച്ചയും റിഫ്ലക്ടർ ഇല്ലാത്തതിനാലും അപകടങ്ങൾ പതിവാണെന്ന് കാണിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നു മേഖലയിൽ പുതിയ ദേശീയപാത നിർമാണം നടത്തുന്ന കരാർ കമ്പനിയോട് പഴയ ദേശീയപാതയുടെ സുരക്ഷാ സംവിധാനങ്ങൾ അടക്കം അറ്റകുറ്റ പ്രവൃത്തികൾ നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പുതിയതെരു മുതൽ താഴെചൊവ്വ വരെ റോഡിലെ മിക്ക സ്ഥലങ്ങളിലും ഡിവൈഡർ തകർന്നിട്ടുണ്ട്. റിഫ്ലക്ടറുകളും ഇല്ല. റോഡിൽ 10 വർഷത്തിനിടയിൽ 30 ജീവഹാനികളുണ്ടായി. ഡിവൈഡറുകൾ പുതുക്കിപ്പണിത് റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി സ്ഥലപരിശോധന നടത്താൻ കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരും ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രതിനിധികളും 6ന് താഴെചൊവ്വ മുതൽ പുതിയതെരു വരെ ദേശീയപാത സന്ദർശിക്കും.
മുന്നൊരുക്കങ്ങൾ പ്രധാനം
മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ചില മുന്നൊരുക്കങ്ങൾ നടത്തണം. വാഹനത്തിന്റെ ടയറുകൾ പരിശോധിച്ച് ആവശ്യത്തിന് ഗ്രിപ്പുണ്ടെന്ന് നേരത്തെതന്നെ ഉറപ്പാക്കണം. വെള്ളക്കെട്ടിലൂടെ പോകേണ്ടതായി വന്നതാൽ ടയർ തേഞ്ഞതാണെങ്കിൽ റോഡിലും ടയറിനും ഇടയിൽ ജലപാളി രൂപപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും. വൈപ്പർ ബ്ലേഡ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, ഹെഡ്‌ലൈറ്റ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- റോഡിൽ വെള്ളക്കെട്ടുള്ളപ്പോൾ വേഗത്തിൽ വാഹനം ഓടിക്കരുത്.
- കനത്ത മഴയുള്ളപ്പോൾ വാഹനങ്ങൾ അകലം പാലിച്ചു മാത്രം ഓടിക്കുക. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്നു ചെളിവെള്ളം തെറിച്ച് കാഴ്ച അവ്യക്തമാകാൻ സാധ്യതയുണ്ട്. ഈർപ്പം മൂലം വാഹനത്തിന്റെ ബ്രേക്കിങ് ക്ഷമത കുറയുന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്നു നിർത്തിയാൽ വിചാരിക്കുന്നതു പോലെ വാഹനം നിർത്താൻ കഴിഞ്ഞേക്കില്ല. ഇത് അപകടത്തിനു കാരണമാകും.
- വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയും റോഡിലൂടെയും ഡ്രൈവിങ് പാടില്ല.
- ശക്തമായ മഴയത്ത്, മരങ്ങളോ ഇലക്ട്രിക് ലൈനുകളോ മറ്റ് അപകടസാധ്യതകളോ ഇല്ലാത്ത സ്ഥലത്ത് ഹസാഡസ് വാണിങ് ലൈറ്റ് ഇട്ട് സുരക്ഷിതമായി പാർക്ക് ചെയ്യുക.
- മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നതു വാഹനം തെന്നിമാറുന്നത് ഒഴിവാക്കും.
- ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ ഡ്രൈവ് ചെയ്യേണ്ടതായി വന്നാൽ ഫസ്റ്റ് ഗിയറിൽ മാത്രം വാഹനം ഓടിക്കുക. വണ്ടി നിന്നു പോയാൽ വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. ഇറങ്ങി തള്ളി നീക്കണം.
- ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ ബ്രേക്ക് പതിയെ ചവിട്ടി ഫസ്റ്റ് ഗിയറിൽത്തന്നെ കുറച്ചു നേരത്തേക്ക് ഓടിക്കണം. തുടർന്ന് ബ്രേക്ക് ചെറുതായി ചവിട്ടിപ്പിടിച്ച് ഒന്നോ രണ്ടോ തവണ ബ്രേക്ക് ചവിട്ടി ബ്രേക്കിന്റെ കാര്യക്ഷമത ഉറപ്പാക്കണം.
- വെള്ളത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ എസി ഓഫ് ചെയ്യുക.
- പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയെങ്കിൽ സ്റ്റാർട്ട് ചെയ്യാതെ സർവീസ് സെന്ററിൽ അറിയിക്കുക.
മഴക്കാല അപകടങ്ങൾ: ഹോട്സ്പോട്ടുകൾ ഇവ
- കണ്ണൂർ–തലശ്ശേരി ദേശീയപാതയിലെ താഴെചൊവ്വ തെഴുക്കിൽ പീടിക സ്റ്റോപ്പ്
- താഴെചൊവ്വ–ചാല–നടാൽ ചാലക്കുന്ന് ഇറക്കം
- എടക്കാട് ബൈപാസ്
- തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കണിയാർ വയൽ.
- തളിപ്പറമ്പ് മേഖലയിൽ ദേശീയപാതയിൽ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ബക്കളം – കുറ്റിക്കോൽ പാലത്തിന് ഇടയിലുള്ള നെല്ലിയോട് വളവ്. ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇറക്കവും വളവുമാണ് അപകട കാരണങ്ങൾ.
- തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ കരിമ്പം ജില്ലാ കൃഷി തോട്ടത്തിലൂടെ കടന്നുപോകുന്ന റോഡിലെ കൊടുംവളവുകളും സ്ഥിരം അപകട മേഖലയാണ്.
- ഇരിട്ടി മേഖലയിൽ പെരുമ്പറമ്പ് അമ്പലമുക്ക് വളവ്, എടൂർ പെട്രോൾ പമ്പ് വളവ്, പട്ടാരം വളവ്.
- തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയിലെ മാക്കൂട്ടം ചുരം റോഡ് യാത്രക്കാരുടെ പേടിസ്വപ്നമാണ്.
- തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിൽ കുത്തനെ ചെരിഞ്ഞുകിടക്കുന്ന കല്ലൊടി ഭാഗത്തു മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഓവുചാൽ മണ്ണുമൂടിയതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടെ റോഡിൽ വഴുക്കലേറി. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടങ്ങളിൽപെടുന്നവയിൽ ഏറെയും.
- കഴിഞ്ഞ ദിവസം ബസ് അപകടം നടന്ന മമ്പറം ടൗണിൽ ഏറ്റവും വീതി കുറഞ്ഞ സ്ഥലമാണ് മമ്പറം യുപി സ്കൂളിനു മുൻവശം. കുപ്പിക്കഴുത്ത് പോലുള്ള ഈ മേഖലയിൽ അപകടം പതിവാണ്. കൂത്തുപറമ്പ്- പാനൂർ റോഡിൽ കന്നപ്പാടിക്കു സമീപം ഓട്ടച്ചിമാക്കൂൽ വരെയുള്ള ഭാഗവും അപകട മേഖലയാണ്. കൂത്തുപറമ്പിൽ നിന്ന് ചിറ്റാരിപ്പറമ്പിലേക്കുള്ള റോഡിൽ മാനന്തേരി പതിനാലാം മൈലും ഇരട്ടക്കുളങ്ങരയുമെല്ലാം അപകട തുരുത്തുകളാണ്. കൈതേരി പാലം വളവിലും കൈതേരി അമ്പലം പരിസരത്തും സൂക്ഷിച്ചുപോയില്ലെങ്കിൽ അപകടം സംഭവിക്കാം. കൂത്തുപറമ്പ് – കണ്ണൂർ റോഡിലും പാച്ചപ്പൊയ്കയിലും കായലോടും ഉൾപ്പെടെ റോഡിന്റെ കയറ്റ–ഇറക്കങ്ങളും വളവും അപകട ഭീഷണിയുണ്ടാക്കുന്നു. നിർമലഗിരി റോഡിൽ കുട്ടിക്കുന്നിന് സമീപം നീറോളിച്ചാലും അപകട മേഖലയാണ്.
- ദേശീയപാതയിൽ പരിയാരം മെഡിക്കൽ കോളജ് ജംക്‌ഷൻ
- ചെറുപുഴ മേഖലയിൽ മലയോരപാതയിൽ സെന്റ് ജോസഫ് ഹൈസ്കൂൾ മുതൽ പാക്കഞ്ഞിക്കാട് വരെയുള്ള ഭാഗം അപകടമേഖലയാണ്.
- ഉരുവച്ചാൽ – ശിവപുരം റോഡിൽ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നതോടെ അപകട ഭീഷണി കൂടി. ഓടകൾ മൂടിയതിനാൽ റോഡിലേക്കു മഴവെള്ളം ഒഴുകുന്നുണ്ട്.
- പാപ്പിനിശ്ശേരി മേഖലയിൽ ദേശീയപാത കല്യാശ്ശേരി മാങ്ങാട് റോഡിലെ കയറ്റിറക്കങ്ങളും ചെരിവുകളും.
- ദേശീയപാത പാപ്പിനിശ്ശേരി വേളാപുരം, ചുങ്കം മേഖലയിലും അപകടം പതിവായി
- കെ.എസ്ടിപി റോഡ് പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ പാപ്പിനിശ്ശേരി, കെ.കണ്ണപുരം, ചെറുകുന്ന് വെള്ളറങ്ങൽ, കെ.കണ്ണപുരം മേഖലകൾ
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ് പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ് ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്