15 ല​ക്ഷ​ത്തി​ന്‍റെ മാ​ര​ക മ​യ​ക്കുമ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

Share our post

കോ​ഴി​ക്കോ​ട് : പാ​ള​യ​ത്തി​ന് സ​മീ​പം 100-ഗ്രാം ​എം​.ഡി​.എം​.എ.​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി(40)​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഗോ​ഡൗ​ണി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ചി​ല്ല​റ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണ് ല​ഹ​രി​മ​രു​ന്നെ​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി. വി​പ​ണി​യി​ല്‍ 15 ല​ക്ഷം രൂ​പ വ​രെ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാണ് പി​ടി​കൂ​ടി​യ​ത്. മ​ല​ബാ​റി​ലെ പ്ര​ധാ​ന​മ​യ​ക്കു​മു​രു​ന്നു മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ര​ജീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 

20 വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ര​ജീ​സി​ന് മേ​ല്‍ ചു​മ​ത്തി​യ​ത്. പാ​ഴ്‌​സ​ലാ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​റു​ള്ള​തെ​ന്നും കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ല്‍​പ​ന​യെ​ന്നും ര​ജീ​സ് ചോ​ദ്യം​ ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!