പേരാവൂരിൽ ഫൊർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് പ്രവർത്തനം തുടങ്ങി
പേരാവൂർ : ഇരിട്ടി റോഡിൽ ബംഗളക്കുന്ന് റസീൻ കോംപ്ലക്‌സിൽ ഫൊർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ വൈസ്. പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് എന്നിവർ സംസാരിച്ചു.
ടൂർസ് ആൻഡ് ട്രാവൽസ് സംബന്ധിച്ച എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് ഉടമ നീതു അനിൽ കുമാർ പറഞ്ഞു.
