Connect with us

Breaking News

ശരിയായി നികുതി അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ്

Published

on

Share our post

തൃശ്ശൂർ : നികുതി ശരിയായ രീതിയിൽ അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ നിർദേശം ജി.എസ്.ടി. കൗൺസിലിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിടവ്യാപാരികളെ ദ്രോഹിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല. കേരളത്തിലെ നികുതി ഉദ്യോഗസ്ഥരുടെ പുനഃസംഘടന പൂർത്തിയാകുന്നതോടെ സ്വർണ വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമാകും-മന്ത്രി അറിയിച്ചു.

അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേന്ദ്രൻ, ഖജാൻജി അഡ്വ. എസ്. അബ്ദുൾ നാസർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ ആശിഷ് പെതെ, ജെം ആൻഡ് ജൂവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഗോൾഡ് പാനൽ കൺവീനർ എമറാൾഡ് ശ്രീനിവാസൻ, എക്‌സിബിഷൻ കൺവീനർ മൻസൂക്ക് കോത്താരി, എ.കെ.ജി.എസ്.എം.എ. സംസ്ഥാന വർക്കിങ് പ്രസിഡന്റുമാരായ റോയ് പാലത്തറ, പി.കെ. അയമുഹാജി, വർക്കിങ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്, എൻ.ടി.കെ. ബാപ്പു തുടങ്ങിയവർ പ്രസംഗിച്ചു.

സ്വർണവ്യാപാരരംഗത്തെ അവാർഡുകൾ ധനമന്ത്രി നൽകി. സ്വർണാഭരണ പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ നേതൃത്വത്തിൽ ജൂവലറി പാർക്ക് തുടങ്ങുന്നതിന് എല്ലാവിധ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ മുതൽമുടക്കുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തേക്ക് ഒരു ലൈസൻസും ഇല്ലാതെ പ്രവർത്തിക്കാനുള്ള അനുമതി ഏകജാലകമായി നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. 300-ഓളം സ്റ്റാളുകളാണ് പ്രദർശനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. സ്വർണാഭരണ പ്രദർശനം തിങ്കളാഴ്ച സമാപിക്കും.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!