ഗുഡ്‌സ് സ്റ്റാൻഡിലെ പൊട്ടിയ സ്ലാബുകൾ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ മാറ്റി സ്ഥാപിച്ചു
പേരാവൂർ : തലശേരി റോഡരികിൽ ഗുഡ്‌സ് വാഹനം നിർത്തിയിടുന്ന ഭാഗത്ത് തകർന്ന രണ്ട് സ്ലാബുകൾ ഡ്രൈവർമാരുടെ കൂട്ടായ്മ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചു. പല തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രയേജനവും ഉണ്ടായില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു.സ്വന്തം ചിലവിൽ രണ്ട് സ്ലാബ് നിർമ്മിക്കുകയും ശനിയാഴ്ച സ്വന്തമായ സ്ഥാപിക്കുകയും ചെയ്തു. കെ.ഒ. തങ്കച്ചൻ, സി.ലത്തീഫ്, എ.സി. സന്തോഷ്, വി.സുരേഷ് ബാബു, പി. അനീഷ്, എം. സുരേഷ് എന്നിവർ നേതൃത്വം നല്കി.
