പട്ടികജാതി പരീക്ഷാർഥികൾക്ക് സൗജന്യ യു.പി.എസ്‍.സി പരിശീലനം

Share our post

പട്ടിക ജാതി പരീക്ഷാർഥികൾക്ക് യു.പി.എസ്‍.സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡി.എ.സി.ഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്. പട്ടിക ജാതിക്കാർക്ക് സൗജന്യമായാണ് എൻട്രൻസ് പരിശീലനം. എസ്‍.സി വിഭാഗത്തിൽ പ്രിലിമിനറി പരീക്ഷയെഴുതാൻ യോഗ്യതയുള്ളവർക്കും താൽപര്യമുള്ളവർക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ മുതൽ ഒരു വർഷത്തേക്കുള്ള പരീക്ഷകൾക്കാണ് പരിശീലനം. ഡി.എ.സി.ഇ വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷകൾ അയക്കേണ്ടത്. 

വെബ്സൈറ്റ്: https://www.dhsgsu.edu.in/index.php/en/academics/centres/amb-exc

ജൂൺ 25 മുതൽ അപേക്ഷകൾ അയയ്ക്കാം. ജൂലൈ ഒൻപതാണ് അവസാന തീയതി. 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.dhsgsu.edu.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!