പേരാവൂർ-തലശേരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
ചിറ്റാരിപ്പറമ്പ് : പേരാവൂർ-നിടുംപൊയിൽ-തലശേരി റോഡിൽ പതിനാലാം മൈലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ആർക്കും പരിക്കില്ല. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
