എല്ലാവരും പഠിക്കട്ടെ: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്ക് ധനസഹായം

Share our post

കൊച്ചി : തടവുകാരുടെ മക്ക‌ളുടെ പഠനം മുടങ്ങരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ കഴിഞ്ഞവര്‍ഷം ധനസഹായം ലഭിച്ചത് 161 പേരുടെ മക്കള്‍ക്ക്‌. സംസ്ഥാനത്തെ നാല് പ്രധാന ജയിലുകളിൽ കഴിയുന്നവരുടെ മക്കളാണിവർ. സാമൂഹ്യനീതിവകുപ്പാണ് ‘സാമൂഹ്യ പ്രതിരോധം’ എന്ന വിഭാ​ഗത്തിലുൾപ്പെടുത്തി ഇവര്‍ക്കാവശ്യമായ ധനസഹായം നല്‍കിയത്. പ്രൊഫഷണൽ കോഴ്സുകൾക്കുൾപ്പെടെ ധനസഹായം ലഭ്യമാക്കി. ഈ വർഷവും അർഹരായവരെ കണ്ടെത്തി ആനുകൂല്യം നൽകും. മറ്റ് വിഭാ​ഗങ്ങൾക്കും വകുപ്പ് വിദ്യാഭ്യാസ ധനസഹായവും സ്കോളർഷിപ്പും നൽകുന്നുണ്ട്. ഏകീകൃത പോർട്ടലായ ‘സുനീതി’യിലൂടെയാണ് (https://suneethi.sjd.kerala.gov.in) പദ്ധതികളിലേക്ക് അപേക്ഷിക്കേണ്ടത്.

ഭിന്നശേഷിക്കാർ (14), ട്രാൻസ്ജെൻഡർ വ്യക്തികൾ (ആറ്), സാമൂഹിക പ്രതിരോധം (അതിക്രമത്തിനിരയാവരുടെ മക്കൾ ഉൾപ്പെടെ –എട്ട്), വയോജനങ്ങൾ (രണ്ട്), മറ്റ് ദുർബലവിഭാ​ഗങ്ങൾ (ഒന്ന്) എന്നിവർക്കുള്ള 31 പദ്ധതിയിലേക്ക് സുനീതിയിലൂടെ അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസം, സ്കോളർഷിപ്, വിവാഹം, ഇൻഷുറൻസ്, അലവൻസ്, നിയമപരമായ സഹായം, സ്വയംതൊഴിൽ, താമസസൗകര്യം, വയോജനങ്ങൾക്കുള്ള സഹായം ഉൾപ്പെടെയുള്ള പദ്ധതികളാണിവ. അപേക്ഷകരിൽനിന്ന് അർഹരായവരെ കണ്ടെത്തി നിശ്ചിത സമയപരിധിക്കുള്ളിൽ ആനുകൂല്യം ലഭ്യമാക്കും. സി-ഡിറ്റാണ് സുനീതി രൂപകൽപ്പന ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!