കണ്ണൂരിൽനിന്ന് 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് ഈ-റോഡിൽ പിടിയിൽ
കണ്ണൂർ : തളിപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്.എസ്. ജിതീഷി (22) നെയാണ് തമിഴ്നാട്ടിലെ ഈ-റോഡിൽ വെച്ച് പിടികൂടിയത്.
ഈ മാസം 25ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതായതായി മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.