Connect with us

Breaking News

ആചാര്യസ്ഥാനികരുടെ സഹായധനം വർധിപ്പിക്കണം

Published

on

Share our post

കണ്ണൂർ: ഓണത്തിന് മുൻപ്‌ മുഴുവൻ സഹായധന കുടിശ്ശികയും കൊടുത്തുതീർക്കുക, സഹായധനം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാണിയ സമുദായസമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്രകൂട്ടായ്മയും ചേർന്ന് ധർണ നടത്തും. ബുധനാഴ്ച രാവിലെ 11-ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ തലശ്ശേരി ഓഫീസിനുമുന്നിലാണ് ധർണ.

സർക്കാർ മാസംതോറും നൽകുന്ന ചെറിയ സഹായധനം മാത്രമാണ് ഏക ആശ്രയം. എന്നാൽ അതുപോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ. ഇതിനെതിരേയാണ് സമരത്തിനിറങ്ങുന്നത്.

സഹായധനത്തിന് അർഹരായവരിൽനിന്ന് പുതിയ അപേക്ഷകൾ പരിഗണിക്കണമെന്നും ആചാര്യസ്ഥാനികരുടെ ആശ്രിതർക്ക് ദേവസ്വം നിയമനങ്ങളിൽ മുൻഗണന നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് വി. വിജയൻ, കടന്നപ്പള്ളി ഗോവിന്ദൻ കോമരം, മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മ സെക്രട്ടറി കെ.കെ. സുരേശൻ, എം. ബാബു, പി.വി. പ്രേമചന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!