ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിലുള്ള പഴയ ഇരിട്ടി പാലത്തിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ജൂൺ 29 മുതൽ ഒരു മാസംവരെ നിരോധിക്കും. ഇതുവഴി യാത്രചെയ്യുന്നവർ പുതിയ പാലം വഴി പോകേണ്ടതാണെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.