കേരള മീഡിയ അക്കാദമിയിൽ ഡിപ്ളോമ കോഴ്സ്

Share our post

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയിൽ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ ആറുമാസ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറ് മുതൽ എട്ട് വരെ ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസ്. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്‌ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്.

ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.

അപേക്ഷ ഫോം വെബ്‌സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 30ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ തപാലിലോ ഇ-മെയിലായോ അയയ്ക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി -30. ഇ-മെയിൽ: kmanewmedia@gmail.com

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068,0471 2726275. വെബ്‌സൈറ്റ്  www.keralamediaacademy.org


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!