പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വായനാ വാരാചരണം
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വായനാ വാരാചരണം നടത്തി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രിൻസിപ്പാൾ മേരി ജോണി, അധ്യാപകരായ സനിഷ, എം.കെ. സിന്ധു, മേരിക്കുട്ടി, സ്കൂൾ ലീഡർ കൃഷ്ണേന്ദു, അനറ്റ് മരിയ എന്നിവർ സംസാരിച്ചു. കലാപരിപാടികളും വായനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമ്മാനിച്ചു.
