കാഷ്വൽ ലേബർ നിയമനം: വാക്ക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം : സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. പത്താം തരം യോഗ്യതയുള്ള, ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമനം. പ്രതിദിനം 650 രൂപ നിരക്കിൽ വേതനം. പ്രായപരിധി 40 വയസ്സ്.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തിരുവല്ലത്തെ സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ : 9447301306,0471 2380910.