സൗജന്യ സിവിൽ സർവീസ് പരിശീലനം

Share our post

കണ്ണൂർ : യു.പി.എസ്‌.സി പരീക്ഷകളെകുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും  നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ വി.എൻ.കെ അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ജൂൺ 24ന് രാവിലെ 9.30 മുതൽ നടക്കുന്ന സെമിനാർ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, വി.എൻ.കെ മാനേജിങ് ഡയറക്ടർ വിനോദ് കുമാർ, നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലിസാബ്രിൻ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സെമിനാറും ചർച്ച ക്ലാസും യു.പി.എസ്.സി പരിശീലകനായ ഡോ.അനിൽ കുമാർ ബാജ്പേയ്, നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി ചെയർമാൻ പ്രജീഷ് നിർഭയ എന്നിവർ നയിക്കും. സൗജന്യ സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 24ന് രാവിലെ ഒൻപത് മണിക്ക് വൈ.എം.സി.എ ഹാളിൽ എത്തണം. ഫോൺ: 9567555636.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!