തലശേരി ഗവ.മഹിളാ മന്ദിരത്തിൽ സ്റ്റാഫ് നഴ്സ് നിയമനം

തലശ്ശേരി : ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള, ആരോഗ്യക്ഷമതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28 ന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2321511.