പേരാവൂരിനെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും സി.പി.എം പിന്മാറണം: മുസ്ലിം യൂത്ത് ലീഗ്
പേരാവൂർ : യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജിനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയെയും ക്രൂരമായി ആക്രമിച്ച സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധങ്ങൾ തടയാനെന്ന പേരിൽ പേരാവൂരിൽ വ്യാപകമായി ബോംബ് നിർമ്മാണത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഭീകര പ്രവർത്തനങ്ങളിൽ നിന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും പിന്മാറണമെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. അജ്മൽ, ട്രഷറർ എം.കെ. ഗഫൂർ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
