Breaking News
കൃഷിഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രലാകുന്നു

കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയിലേക്ക് സംസ്ഥാനത്തെ കൃഷിഫാമുകള്‍ മാറുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകളുണ്ടാക്കുന്ന പദ്ധതിക്ക് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന തോട്ടത്തില്‍ അടുത്ത മാസം തുടക്കമാകും. കൃഷിവകുപ്പിനു കീഴിലുള്ള 14 ഫാമുകളിലും ഗോത്രവര്‍ഗ മേഖലകളിലുമാണ് നടപ്പാക്കുന്നത്.
ഇതോടൊപ്പം, 140 അസംബ്ലി മണ്ഡലങ്ങളിലും മോഡല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം തുടങ്ങും. ഇതെപ്പറ്റി പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തുടര്‍ നടപടിയാകും. 2022-23 വര്‍ഷത്തില്‍ ബജറ്റില്‍ ഈ പദ്ധതിക്കായി 6.7 കോടി വകയിരുത്തിയിരുന്നു.
നൂറ്റാണ്ട് പിന്നിട്ട ഫാം
102 വര്‍ഷം മുന്‍പ് രാജഭരണകാലത്ത് തുടങ്ങിയ ഈ ഫാമാണ് സംസ്ഥാനത്തെ ഏക സര്‍ട്ടിഫൈഡ് ജൈവ ഫാം. ഇവിടമാണ് പരമ്പരാഗത നെല്‍വിത്തുകള്‍ ലഭിക്കുന്ന ഏക കേന്ദ്രം. വിത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന നെല്ല് പലതരം ഉത്പന്നങ്ങളായി മാറ്റുന്നുമുണ്ട്. ആലുവ ഫാമില്‍ 10 വര്‍ഷമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല. പാടത്ത് ഇളക്കിമറിച്ച് താറാവുകള്‍ ചെറുകളകളെയും മറ്റും നശിപ്പിക്കുന്നു.
അടുത്തടുത്ത് കൃഷി ചെയ്യുന്നത് പലതരം നെല്‍വിത്തുകളായതിനാല്‍ എന്തെങ്കിലും രോഗം വന്നാലും പടരുന്നില്ല. ചാണകം നേരിട്ടല്ല ഉപയോഗിക്കുന്നത്. ഒരു ഏക്കറിന് ഒരു സീസണില്‍ അഞ്ചുകിലോ ചാണകമേ ഉപയോഗിക്കുന്നുള്ളു. പരിശോധനയില്‍ മണ്ണില്‍ ജൈവ കാര്‍ബണ്‍ സാന്നിധ്യം കൂടുതലാണെന്ന് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് പറഞ്ഞു.
ഗുരുതരമായ ആഗോളതാപന, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളം മുന്നില്‍ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അന്തരീക്ഷ ഊഷ്മാവ് കൂടുന്നതാണ്. ഇതിനു കാരണം ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നതാണ്.
ഭാവിയുടെ കൃഷി മാര്‍ഗം
കാലാവസ്ഥാ വ്യതിയാനത്തെ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി നേരിടുകയാണ് പ്രധാനം. കാര്‍ഷികവൃത്തിയില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതും മണ്ണില്‍ കൂടുതല്‍ കാര്‍ബണ്‍ പിടിച്ചു നിര്‍ത്തുന്നതുമാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതി. ആദ്യഘട്ടമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ പുതിയ രീതി നടപ്പാക്കും.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്