Connect with us

Breaking News

മലബാർ ക്യാൻസർ സെന്ററിൽ ചികിത്സക്കെത്തുന്നവരുടെ അഭയകേന്ദ്രമായി ‘ആശ്രയ’

Published

on

Share our post

തലശേരി : മലബാർ  ക്യാൻസർ സെന്ററിൽ ചികിത്സക്കെത്തുന്നവരുടെ അഭയകേന്ദ്രമാണിന്ന്‌ ‘ആശ്രയ’.  റേഡിയേഷനും കീമോതെറാപ്പിയുമായി മാസങ്ങൾ നീളുന്ന ചികിത്സക്കിടെ രോഗികൾക്ക്‌ താമസവും ഭക്ഷണവുമൊരുക്കി ഒപ്പമുണ്ട്‌ ഈ ജീവകാരുണ്യ പ്രസ്ഥാനം.  പശ്‌ചിമബംഗാളിലെ സ്‌റ്റെഫാനി മണ്ഡലും കൂട്ടിരിപ്പുകാരൻ കൈലാഷ്‌ മണ്ഡലുമടക്കം ‘ആശ്രയ’യുടെ സ്‌നേഹത്തണലിൽ ആഹ്ലാദത്തോടെ കഴിയുന്നവർ നിരവധി. ചെങ്ങന്നൂരിൽനിന്നുള്ള മോഹനൻ സ്വാമി കഴിഞ്ഞ ദിവസമാണ്‌ ചികിത്സകഴിഞ്ഞ്‌ മടങ്ങിയത്‌. 
രോഗം ഭേദമായവരും കൂട്ടിരിപ്പുകാരും ഒരിക്കലും ഈ സാന്ത്വന കേന്ദ്രത്തെ മറക്കാറില്ല.  കാസർകോട്‌ ബന്തടുക്കയിലെ ദേവകി 35 റേഡിയേഷനും കഴിഞ്ഞ്‌ കൂട്ടിരിപ്പുകാരി അനിതക്കൊപ്പം മടങ്ങുമ്പോൾ കാർഷിക വിഭവങ്ങളാണ്‌ സ്‌നേഹ സമ്മാനമായി നൽകിയത്‌. 
ഒരേ സമയം 35 പേർക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാൻ ഇവിടെ സൗകര്യമുണ്ട്‌. സുഖമാവുംവരെ എത്രമാസവും താമസിക്കാം. മൂന്നുനേരത്തെ ഭക്ഷണത്തിന്‌ പുറമെ ചായയും ജ്യൂസുമടക്കം രോഗികൾക്കാവശ്യമായതെല്ലാം നൽകുന്നു. പോഷക സമൃദ്ധമായ ട്യൂബ്‌ ഭക്ഷണം എട്ടുനേരവും സൗജന്യം.  മൂന്ന്‌ ലക്ഷം രൂപ മാസം പ്രവർത്തനത്തിന്‌ ആവശ്യമാണെന്ന്‌ സെക്രട്ടറി കെ. അച്യുതൻ പറഞ്ഞു. കൂടുതൽ രോഗികളെ താമസിപ്പിക്കാൻ വിപുലീകരണം പരിഗണനയിലുണ്ട്‌. ഉദാരമതികളുടെ സഹായമാണ്‌ സ്ഥാപനം പ്രതീക്ഷിക്കുന്നത്‌.  2016 ഫെബ്രുവരി ആറിനാണ്‌ കേന്ദ്രത്തിന്റെ പിറവി. ആറുവർഷത്തിനകം നൂറുകണക്കിന്‌ രോഗികൾക്ക്‌ തണലായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഇച്ഛാശക്തിയിലാണ്‌ സ്ഥാപനത്തിന്റെ പിറവി. കോടിയേരിയാണ്‌ രക്ഷാധികാരിയും.  ഒ.വി. മുസ്‌തഫ ചെയർമാനും എ.എൻ. ഷംസീർ എം.എൽ.എ വർക്കിങ്ങ്‌ ചെയർമാനും കെ. അച്യുതൻ സെക്രട്ടറിയും എം.വി. ബാലറാം ട്രഷററുമായ കമ്മിറ്റിയാണ്‌ സ്ഥാപനത്തെ നയിക്കുന്നത്‌.

Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!