Breaking News
ഓട്ടോകൾക്ക് പാസിന് പുറമേ തിരിച്ചറിയൽ കാർഡും: കണ്ണൂരിൽ രാത്രികാല നിയന്ത്രണം കടുപ്പിച്ച് പൊലീസ്

കണ്ണൂർ: നഗരത്തിലെ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷതൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചറിയൽ കാർഡ് നൽകാനും പൊലീസ് നീക്കം തുടങ്ങി. ഉടൻ തന്നെ തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം നടന്ന പൊലീസ്, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തേണ്ട ആവശ്യം കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരി ചൂണ്ടിക്കാണിച്ചിരുന്നു
കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ മറ്റിടങ്ങളിലെത്തുന്ന ഓട്ടോറിക്ഷകളിൽ സാമൂഹ്യവിരുദ്ധർ മയക്കുമരുന്ന് വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ ഓട്ടോതൊഴിലാളികൾക്ക് രാത്രികാല പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം ട്രേഡ് യൂനിയൻ സംഘടനകൾ തന്നെ ഉന്നയിച്ചതാണ്. അതു പൊലീസ് അംഗീകരിക്കുകയായിരുന്നു. രാത്രി പത്തുമണി മുതൽ പുലർച്ചെ അഞ്ചു മണിവരെയാണ് സ്റ്റാൻഡുകളിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പാസ് ഏർപ്പെടുത്തിയത്. ഇവർ ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളിൽ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ പോയി ഒപ്പിടണമെന്നാണ് വ്യവസ്ഥ. നാൽപതോളം പേർ ഇത്തരത്തിൽ ഒപ്പിടുന്നുണ്ട്.
രാത്രികാലപാസില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പദ്ധതിക്ക് തുടക്കത്തിൽ മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ കാർഡ് കൂടി ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ നാലായിരം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തിവരുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കിയാൽ രാത്രികാലത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്