Connect with us

Breaking News

മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം

Published

on

Share our post

മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടിനെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം.

1. വെള്ളം കുടിക്കാൻ മറക്കരുത്

മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം വെളളം കുടിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. പുറത്ത് നിന്ന് വാങ്ങുന്ന പാനീയങ്ങളിൽ ശ്രദ്ധവേണം.

2. വിറ്റാമിൻ-സി വേണം

വൈറൽ പനിയും അലർജി പ്രശ്നങ്ങളും മഴക്കാലത്ത് കൂടുതലാണ്. ഈ കാലാവസ്ഥയിൽ വായുവിൽ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കൂടുതലായി കാണാം. മഴക്കാല രോഗങ്ങളെ ചെറുത്തുനിർത്തുവാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം. പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണ് എളുപ്പ മാർഗം. അന്നനാളത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് തൈരും, ബട്ടർമിൽക്കുമൊക്കെ. ഉദരരോഗങ്ങൾ വലിയൊരു പരിധിവരെ തടയുവാൻ ഇവയാക്കാകാറുണ്ട്. ഇതിലുള്ള പ്രോബയോട്ടിക് അണുക്കളുടെ സാന്നിധ്യമാണ് കാരണം. 

3. ജങ്ക് ഫുഡ് വേണ്ട 

തെരുവോരത്ത് ചില്ലലമാരക്കുള്ളിലും തുറസ്സായിടത്തും എന്തെല്ലാം ഭക്ഷണപദാർത്ഥങ്ങളാണ് കാണുക! അറിയാതെ വാങ്ങിക്കഴിക്കുമ്പോൾ ഹാനികരമായ നിരവധി സൂക്ഷ്മാണുക്കൾ കൂടിയാണ് അകത്ത് ചെല്ലുന്നത് എന്ന് കൂടി ഓർക്കണം. മഴക്കാലത്താണ് ഇവ പെരുകുക. അതുകൊണ്ട് അസുഖങ്ങൾ വരുത്തിവെക്കാതെ കഴിവതും വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ തന്നെ കഴിക്കാൻ ശ്രമിക്കുക  

4. കുളിക്കുന്ന വെള്ളത്തിൽ അണുനാശിനി ചേർക്കാം

പുറത്ത് നിന്ന് വരുമ്പോൾ നിങ്ങൾ കൂടെ കൊണ്ടുവരുന്നത് ലക്ഷക്കണക്കിന് ബാക്ടീരിയകളെ കൂടിയാണ്. അത് കൊണ്ട് തന്നെ ശരീരം ശുദ്ധിയാക്കുമ്പോൾ ഏതെങ്കിലും അണുനാശിനി ഉപയോഗിക്കുന്നത് രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും

5. വസ്ത്രങ്ങൾ ഇസ്തിരിയിടുക

പൂപ്പൽ മഴക്കാലത്തെ സ്ഥിരം കാഴ്ചയാണല്ലോ. വസ്ത്രങ്ങൾ ചെറുനനവോടെ തന്നെ ഈ സമയങ്ങളിൽ ഉപയോഗിക്കേണ്ടിവരാറുണ്ട്. നനഞ്ഞ തുണികൾ കൂട്ടിവെക്കുന്നതും സ്ഥിരമായതുകൊണ്ട് പൂപ്പൽ കയറാൻ സാധ്യത ഏറെയാണ്. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാക്കും. സൂര്യപ്രകാശത്തിൽ തുണികൾ ഉണങ്ങാത്തത് കൊണ്ട് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കുക.

6. ഭക്ഷണസാധനങ്ങൾ നന്നായി കഴുകുക

പഴങ്ങൾക്കും പച്ചക്കറികൾക്കും പുറത്ത് അണുക്കൾ ഏറെയുണ്ടാകുമെന്നറിയാമല്ലോ. ഇതൊക്കെ നന്നായി കഴുകിയിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പിക്കുക. അതോടൊപ്പം വേവിക്കാത്ത ആഹാരങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ.

7. കൈ കഴുകാൻ മറക്കരുത്

കയ്യിൽ അടിഞ്ഞുകൂടുന്ന അണുക്കളെ തുരത്തേണ്ടത് അത്യാവശ്യമാണ്. കൈ കഴുകുവാന്‍ ഈ കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ശീലിച്ചതാണ്. അത് ഇനിയും തുടരുക.

8. നല്ല ഉറക്കം വേണം

ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. ഉറക്കം പ്രതിരോധശേഷി വർധിപ്പിച്ച് സാധാരണ പനിയും ജലദോഷവും തടയും.

9. വെള്ളം കെട്ടിക്കിടന്നാൽ

മഴക്കാലമായാൽ കൊതുകുകൾ പെരുകും. അതുവഴി പലതരം രോഗങ്ങൾ ഉണ്ടാകാറുണ്ട്. പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് മാറ്റി വൃത്തിയാക്കുക. ഇത് കൊതുകിന്‍റെ വളർച്ചയെ തടയും. മലിനമായി കിടക്കുന്നയിടങ്ങൾ വൃത്തിയാക്കേണ്ടതും ഏറ്റവും ആവശ്യം മഴക്കാലത്താണെന്ന് അറിയാമല്ലോ.

10. വ്യായാമം വേണം

മഴക്കാലമെത്തുന്നതോടെ അലസതയും കൂടെയെത്തും. കൂട്ടത്തിൽ ഒഴിവാക്കുന്നതാണ് വ്യായാമവും. വ്യായാമം കുറയുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിന് കാരണമാകും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തചംക്രമണത്തിനും സെറോട്ടോണിന്‍റെ ഉത്പാദനത്തിനും മറ്റും വ്യായാമം വളരെ പ്രധാനമാണ്. അതുകൊണ്ട് വ്യായാമത്തിൽ അലസത അരുത്.

11. നഖം വൃത്തിയാക്കുക

മഴക്കാലത്ത് നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഏറെ ആവശ്യമാണ്. അഴുക്ക് അടിഞ്ഞുകൂടുകയും ഭക്ഷണത്തിൽ കലർന്ന് ഉള്ളിലെത്താൻ സാധ്യതയുണ്ടെന്നും കുട്ടിക്കാലം മുതൽ നമ്മൾ കേൾക്കാറുള്ളതാണ്. നഖം വൃത്തിയാക്കുന്ന ശീലം തുടരുമല്ലോ അല്ലേ?

12. അലർജികളിൽ നിന്ന് സ്വയം സംരക്ഷിക്കുക

പൊടി, നീരാവി തുടങ്ങിയതിനോട് അലർജിയുണ്ടെങ്കിൽ മാസ്ക് വെക്കുവാനും കഴിവതും അകന്ന് നില്ക്കുവാനും ശ്രമിക്കുക. ഡോക്ടർ കുറിച്ച് തന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.

13. പനിയുള്ളവരിൽ നിന്ന് അകന്ന് നില്ക്കുക

മഴക്കാലത്ത് പലതരം അസുഖങ്ങൾ സ്വാഭാവികമായതിനാൽ പനി ബാധിച്ചവരിൽ നിന്ന് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

14. നനഞ്ഞ ഷൂസ് വേണ്ട

ഷൂസ് നനഞ്ഞിരിക്കുകയാണെങ്കിൽ നന്നായി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. ഉണങ്ങാത്ത ഷൂസ് കാലുകൾക്ക് ചർമ പ്രശ്നങ്ങൾ ഉണ്ടാക്കും.

15. നനവോടെ എ.സി മുറിയിൽ കയറരുത്

മഴ നനഞ്ഞാണെങ്കിലും ജോലി സ്ഥലത്ത് പോകാതിരിക്കാനാവില്ലല്ലോ. പക്ഷെ നനവോടെ എ.സി മുറികളിൽ കയറുന്നതും ചർമരോഗങ്ങൾ ക്ഷണിച്ചുവരുത്തും. എപ്പോഴും ഒരു ടവൽ കൈയ്യിൽ കരുതാൻ മറക്കരുത്.


Share our post

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!